banner

എസ്.ഡി.പി.ഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികാര കൊലയെന്ന് കുറ്റപത്രം



പാലക്കാട് : പാലക്കാട് എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

ഏപ്രില്‍ 15 ന് നടന്ന കൊലപാതകത്തില്‍ 81 -മത്തെ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് സ്ഥലങ്ങളില്‍ വെച്ചാണ് സുബൈര്‍ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ അന്വേഷണ സംഘം തെളിവായി ഹാജരാക്കി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments