banner

ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് എസ്എഫ്ഐ അല്ലെന്ന് പൊലീസ് റിപ്പോർട്ട്

വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. രാഹുലിന്റെ ഓഫീസിലെ ചുമരിലുണ്ടായിരുന്ന ഗാന്ധിചിത്രം കരർത്തത് എസ് എഫ് ഐക്കാർ സ്ഥലത്ത് നിന്ന് പോന്നതിന് ശേഷമാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഭവ ദിവസത്തെ ചിത്രങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗാന്ധിജിയുടെ ചിത്രം നേരത്തെ നിലത്ത് കമഴ്ന്ന നിലയിലായിരുന്നു. കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

ആഭ്യന്തര സെക്രട്ടറിക്കാണ് മനോജ് എബ്രാഹാം റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസാണ് പ്രതിരോധത്തിലാവുന്നത്. ഓഫീസ് ആക്രമിച്ച ശേഷവും സ്ഥലത്ത് മാധ്യമ പ്രവർത്തകർ എത്തിയപ്പോഴും ഗാന്ധിചിത്രം ചുമരിൽ ഉണ്ടായിരുന്നു.ദൃശ്യമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളടക്കം വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് എ ഡി ജി പി റിപ്പോർട്ട് തയ്യാറാക്കിയത്.

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസാക്രമണവുമായി ബന്ധപ്പെട്ട് വയനാട് എസ് എഫ് ഐ കമ്മിറ്റിയെ ഇന്നലെ വൈകീട്ടോടെ പിരിച്ചുവിട്ടിരുന്നു. പകരം അഡ്ഹോക്ക് കമ്മിറ്റിക്കാണ് ചുമതല. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന് സംസ്ഥാന കമ്മിറ്റിയിൽ വയനാട് ഘടകത്തിന് വലിയ വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിന് പിന്നാലെയാണ് ജില്ലാഘടകത്തെ പിരിച്ചുവിട്ട് പകരം ചുമതലക്കാരെ നിയോഗിച്ചത്. ബഫർ സോൺ വിഷയത്തിൽ രാഹുൽ വേണ്ട രതിയിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപിച്ചായിരുന്നു ഓഫീസ് ആക്രമണം.

ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് കോൺഗ്രസ് രാഷ്ട്രീയമായി ഉയർത്തിയ വിഷയമായിരുന്നു. അതിൽ ഇത്തരത്തിലൊരു പൊലീസ് റിപ്പോർട്ട് വരുന്നത് പാർട്ടിയെ സംബന്ധിച്ചിടേത്തോളം വലിയ തിരിച്ചടിയാണ്.

Content Highlights: Rahul Gandhi’s Office Attack Police Report

Post a Comment

0 Comments