banner

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നു; രാജ്യത്തോട് നന്ദി അറിയിച്ച് വിടവാങ്ങല്‍ പ്രസംഗം

വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തോടുള്ള നന്ദി പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്. അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് എന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ് പറഞ്ഞു.

Post a Comment

0 Comments