പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റണ്‍ അറിയിച്ചു. ഇതൊരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിം ആണ്. ഇത് വികസിപ്പിച്ചതും പ്രസിദ്ധീകരിച്ചതും ക്രാഫ്റ്റനാണ്.
ഈ ഗെയിം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ് എങ്കിലും വിപിഎന്‍ ഉപയോഗിച്ച് ഏത് രാജ്യക്കാര്‍ക്കും കളിക്കാവുന്നതുമാണ്.
2020 സെപ്റ്റംബറില്‍ പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ 2021 ജൂലൈയിലാണ് ഇന്ത്യന്‍ പതിപ്പായ ബിജിഎംഐ അവതരിപ്പിക്കുന്നത്. പബ്ജിയുടെ പോലെ തന്നെ ബിജിഎംഐയുടെ ഗെയിമിങ് ഫീച്ചേഴ്‌സും. എന്നാല്‍ ക്രാഫ്റ്റണ്‍ ഇന്ത്യ അവകാശപ്പെടുന്നത് പബ്ജിയും ബിജിഎംഐ വ്യത്യസ്ത ഗെയിമുകളാണെന്നാണ്.
കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു.
ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
0 Comments