banner

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആക്രമണം: എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു


തൃശൂർ :
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ​റ്റ​യി​ലെ എം.​പി ഓ​ഫി​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന എ​സ്.​എ​ഫ്.​ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി. SFI attack, Rahul Gandhi Office)

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.പിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജി​ഷ്ണു ഷാ​ജി, മൂ​ന്ന് വ​നി​ത പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ക്കം 29 പേ​ർ റി​മാ​ൻ​ഡി​ലാ​ണ്.

എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments