Latest Posts

റോഡുകൾ സഞ്ചാരയോഗ്യമാക്കണം; കൊല്ലത്ത് റോഡിലുരുണ്ട് പ്രതിഷേധിച്ച് ആർ.വൈ.എഫ്

കൊല്ലം : നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട്  പ്രതിഷേധവുമായി ആർ.വൈ.എഫ്. പ്രതിഷേധത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിന്നും ശയന പ്രദക്ഷിണം നടത്തി. പ്രതിഷേധ യോഗം ആർ.വൈ.എഫ്  ദേശീയ കമ്മിറ്റി അംഗം പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്തു.

ആർ.വൈ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് .എസ് കല്ലട നേതാക്കളായ ഫെബി, ഹരീഷ് തേവലക്കര. ഡേവിഡ് സേവിയർ, തൃദീപ് ആശ്രാമം എന്നിവർ ശയന പ്രദക്ഷിണം നടത്തി.

ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ്, ദേശീയ കമ്മറ്റി അംഗം അഡ്വ. ദീപ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപ്തി ശ്രാവണം, മിനി, തുടങ്ങിയവരും ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി സഖാക്കൾ പരിപാടിയിൽ പങ്കെടുത്തു.

0 Comments

Headline