banner

ജോലിയില്ലാത്ത ദിവസവും മദ്യവിൽപ്പന; 22 കുപ്പി മദ്യവുമായി ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ : അവധിദിനം മദ്യവിൽപ്പന നടത്തിയതിനെത്തുടർന്ന് ബിവറേജസ് ജീവനക്കാരനെ എക്സൈസ് പിടികൂടി. കുന്നപ്പള്ളി തച്ചംവീട്ടിൽ ഉദയകുമാറാ(50)ണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും ചേർന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്തു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

മദ്യശാലകൾ അവധിയായതിനാൽ അമിതലാഭത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളിൽനിന്നു കണ്ടെത്തി. ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപമുള്ള കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിലെ സെയിൽസ് അസിസ്റ്റന്റാണ് ഉദയകുമാർ.

പ്രിവന്റീവ് ഓഫീസർ പി.ടി. ഷാജി, കെ.എസ്. ലാൽജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Post a Comment

0 Comments