മുഖ്യമന്ത്രി പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്ന് ഷിബു ബേബി ജോൺ. കെ.എസ് ശബരിനാഥൻ എം.എൽ.എയെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഫേസ്ബുക്കിലാണ് മുൻ കേന്ദ്ര മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ പ്രതികരിച്ചത്.
'കേന്ദ്രത്തിൽ ഫാക്ട് ചെക്കിങ്ങിലൂടെ മോദി സർക്കാരിന് തലവേദനയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മോദി ജയിലിലടച്ചപ്പോൾ കേരളത്തിൽ മുണ്ടുടുത്ത മോദി ശബരിനാഥനെ അറസ്റ്റ് ചെയ്ത് താനുമൊരു പേടിത്തൊണ്ടനാണെന്ന് സ്വയം പ്രഖ്യാപിച്ചു.' - എന്നാണ് അദ്ദേഹം കുറിപ്പിൽ വിമർശിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം -
കേന്ദ്രത്തിൽ ഫാക്ട് ചെക്കിങ്ങിലൂടെ മോദി സർക്കാരിന് തലവേദനയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മോദി ജയിലിലടച്ചപ്പോൾ കേരളത്തിൽ മുണ്ടുടുത്ത മോദി ശബരിനാഥനെ അറസ്റ്റ് ചെയ്ത് താനുമൊരു പേടിത്തൊണ്ടനാണെന്ന് സ്വയം പ്രഖ്യാപിച്ചു. ശബരിനാഥൻ ചെയ്ത അപരാധം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തതാണത്രേ.
നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ അത് ചെയ്യാതെ ഏകാധിപതികളുടെ തിട്ടൂരങ്ങൾക്കനുസരിച്ച് ചരിഞ്ഞു നിന്നാൽ, നാളെ ഇതിനെല്ലാം എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും എന്നെങ്കിലും ഓർത്തുകൊള്ളണം.
ശബരി, നീ തളരരുത്.
നിന്നെയും നീ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും, എന്തിനധികം ജനാധിപത്യത്തെ പോലും വല്ലാതെ ഭയപ്പെടുന്നു കേരളത്തിൻ്റെ ഭരണാധികാരി. പിണറായി വിജയൻ എന്ന ഭീരുവിനെ കേരളജനത ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
0 Comments