ഇന്ത്യയിലെ പ്രശസ്തരായ അൻപത് വ്യക്തികളെ തിരിച്ചറിഞ്ഞും രാജ്യത്തെ ഇതു വരെയുള്ള പതിനാല് പ്രധാനമന്ത്രിമാരുടെയും, എട്ട് ഗ്രഹങ്ങളുടെയും എട്ട് യൂണിയൻ ടെറിറ്ററികളുടെയും 28 സംസ്ഥാനങ്ങളുടെയും ഒപ്പം കേരളത്തിലെ പതിനാല് ജില്ലകളുടെയും പേരുകൾ പറഞ്ഞും. കണക്കിലെ പുലികൾക്ക് പോലും അല്പം പിഴയ്ക്കുന്ന 1 തൊട്ട് 25 വരെയുള്ള സഖ്യകളുടെ സ്ക്വയർ സംഖ്യകൾ തെറ്റാതെ പറഞ്ഞുമാണ് ഈ കൊച്ചു മിടുക്കൻ ഇന്ത്യാ ബുക്ക് ഓഫ് റേക്കോർഡ്സിൽ ഇടം നേടിയത്.
ഈ വർഷം ഓഗസ്റ്റിലാണ് കാവറ വടക്കതിൽ എൽപിഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുകിലിന് ആറ് വയസ്സ് തികയുക. മുകിലിന് സർവ്വ പിന്തുണയും നൽകുന്നത് മാതാപിതാക്കളാണ്.
നാടറിഞ്ഞില്ല...
അഞ്ച് മാസം മുമ്പാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നുള്ള ബഹുമതി കൊച്ചു മുകിലിനെ തേടിയെത്തിയത്. പക്ഷെ നാടറിയാതെ പോകുകയായിരുന്നു. മാതാവ് നിത്യയുടെ വീടിനടുത്ത് കുറേ അംഗീകാരങ്ങളെത്തിയെങ്കിലും അഷ്ടമുടി നാടിതറിഞ്ഞില്ല.
ലക്ഷ്യം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്...
ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നുള്ള ബഹുമതി ലഭിച്ചതോടെ മുകിലിൻ്റെ ആത്മവിശ്വാസം വർദ്ധിച്ചതായി പിതാവ് മണികണ്ഠൻ പറഞ്ഞു. ഇനി ലക്ഷ്യം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് ആണെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം...
കൊവിഡ് സമയത്താണ് മുകിലിൻ്റെ അധിക പ്രവർത്തനങ്ങളെ പറ്റി മാതാവ് നിത്യ ശ്രദ്ധിക്കാൻ തുടങ്ങിയത് ആദ്യമൊക്കെ തമാശയ്ക്ക് പഠിപ്പിച്ചെങ്കിലും മുകിലിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ നിത്യ മുകിലിനെ കൃത്യമായി പരിശീപ്പിക്കുകയായിരുന്നു.
0 Comments