banner

സാമൂഹികമാധ്യമങ്ങൾ നിയമം പാലിച്ചേ മതിയാകൂ!; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഡെൽഹി : സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ആവർത്തിച്ചത്. സാമൂഹികമാധ്യമങ്ങളിലെ പരാതിപരിഹാര സംവിധാനത്തിന് അപ്പീൽ അതോറിറ്റിയായി കേന്ദ്രനിയന്ത്രണത്തിലുള്ള സമിതിയെ നിയമിക്കാൻ നേരത്തേ സർക്കാർ കരടുചട്ടഭേദഗതി പുറത്തിറക്കിയിരുന്നു. ഈമാസം അവസാനത്തോടെ പുതിയ സാമൂഹികമാധ്യമ ചട്ടം കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫോണിലെ ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അവയുടെ ഉത്തരവാദിത്വങ്ങൾ വിസ്മരിച്ചുകൂടാ. ഏതുമേഖലയിലെയും ഏതു കമ്പനിയുമായിക്കോട്ടെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments