തന്റെ കേസ് തീരുമാനമാകുംവരെ കുണ്ടറ ബ്ലോക്കില്‍നിന്ന് കെ.പി.സി.സി. അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രിഥ്വിരാജ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് അടിയന്തിര സമന്‍സ് ഉത്തരവായത്.
സോണിയ ഗാന്ധിയ്‌ക്കൊപ്പം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും ഹാജരാകണം
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പ്രിത്വിരാജിനെ സസ്പെന്‍ഡ് ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഉത്തരവ് താന്‍ കണ്ടിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ഉള്ളതെന്നും കാണിച്ച് പ്രിത്വിരാജ് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അതിന് പ്രതികരണം ലഭിക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്.
0 Comments