banner

കുരങ്ങുപനിക്കെതിരെ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

കുരങ്ങ് വസൂരിയിൽ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദ്ദേശം. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

രോഗം സ്ഥിരീകരിക്കുന്നവർക്ക് ഐസൊലേഷൻ ഉറപ്പാക്കുക, ആശുപത്രികൾ സജ്ജമാക്കുക തുടങ്ങിയവ നടപ്പിലാക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. വിമാനത്താവളങ്ങൾ ഉൾപ്പെടേയുള്ള എൻട്രി പോയിൻറുകളിൽ രോഗം സംശയിക്കുവന്നരെ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയരാക്കണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി ഒരാളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത് ഇന്നാണ്. യു എ ഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments