കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകര വെച്ചാണ് ബസ് പിടികൂടിയത്.
ടാക്സ് അടച്ചില്ല, ഇൻഡിഗോ എയർലൈൻസിന്റെ ബസ് എം.വി.ഡി പിടികൂടി
കോഴിക്കോട് : നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെന്നാണ് റിപ്പോർട്ട്.
0 Comments