അഞ്ചാലുംമൂട് : പനയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് ഗുണഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നൽകിയ പരാതിയിലാണ് മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രേഖപ്പെടുത്തിയത്.
ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് ഗുണഭോക്താക്കളിൽ പതിനൊന്ന് ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തി തട്ടിയെടുത്തതായാണ് കേസ്. തൊഴിലുറപ്പ് വിഭാഗത്തിൽ താല്കാലിക ജീവനക്കാരായ ഫെമിന, ചിപ്പി സജീവ്, ബിജു എന്നിവർക്കെതിരെയാണ് ഈക്കഴിഞ്ഞ പതിനാറിന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രേഖപ്പെടുത്തിയത്.
0 Comments