banner

മോഷണക്കേസിൽ 22 കാരിയായ മുൻ വനിതാ ക്രിക്കറ്റ് താരം പിടിയിൽ

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചതിനു വനിതാ ക്രിക്കറ്റ്താരം മലപ്പുറത്തു പിടിയിലായി. നിലമ്പൂർ അമരമ്പലത്ത് വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ മുൻ ജില്ലാ ക്രിക്കറ്റ് താരമായ യുവതിയാണ് പിടിയിലായത്. അമരമ്പലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടൻ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്. 

ട്രാൻസ്ജെൻഡർ കൂട്ടായ്മകളിൽ സജീവമാണ് ശ്യാമ. ശ്യാമയുടെ പരിചയക്കാരിയും നാട്ടുകാരിയുമായ ഇട്ടേപ്പാടൻ ഉഷയുടെ വീട്ടിൽനിന്ന് ആണ് രണ്ടരക്ഷം രൂപയോളം മൂല്യമുള്ള സ്വർണാഭരണം മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

Post a Comment

0 Comments