banner

ഹോൺ മുഴക്കിയത് കേട്ടില്ല; കേൾവി കുറവുള്ള നാല്പതുകാരനെ 15 കാരി റോഡിൽ കുത്തിക്കൊന്നു

റായ്പുർ : അമ്മയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കവരെ ഹോണടിച്ചത് കേൾക്കാത്തതിലുള്ള ദേഷ്യത്തിൽ സൈക്കിൾ യാത്രക്കാരനായ 40 കാരനെ റോഡിൽ കുത്തിക്കൊന്ന് 15 കാരി. റായ്പുരിലെ കങ്കലിപരയിൽ ഞായറാഴ്ചയാണ് സംഭവം.

സൈക്കിൾ യാത്രക്കാരനും കേൾവി വൈകല്യവുമുള്ള സുധാമ ലാഡർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ ഇയാളെ മറികടക്കാനായി തുടർച്ചയായി പെൺകുട്ടി ഹോൺമുഴക്കിയത് സുധാമ ലാഡർ കേട്ടില്ല. തന്നെ അവഗണിക്കുകയാണെന്ന് കരുതിയ പെൺകുട്ടി ഇയാളുടെ അടുത്ത് വാഹനം നിർത്തി വഴക്കിടുകയും കൈയിൽ കരുതിയ കത്തികൊണ്ട് സുധാമയുടെ കഴുത്തിന് കുത്തുകയുമായിരുന്നു. ഇയാൾ ഉടൻ അടുത്ത ആശുപത്രിയിലേക്ക് ഓടിയെങ്കിലും വഴിയിൽ വീണ് മരണപ്പെട്ടു.

സംഭവ സ്ഥലത്ത് അമ്മയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പെൺകുട്ടിയെ മന്ദിർ ഹസൗഡിൽ വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. കുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.

Post a Comment

0 Comments