സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും മൂന്നംഗ സംഘ൦ പരിശോധിച്ചു. പരാതിക്കാരായ വിദ്യാർഥിനികളുടെ വീട്ടിൽ നേരിട്ട് എത്തി വിശദാംശങ്ങളും സംഘം ശേഖരിച്ചു. സംഘത്തിനെ നേരിൽ കണ്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. അപമാനിതരായ വിദ്യാർഥികൾക്കായി പ്രത്യേക നീറ്റ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ ആർ റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിവേദനം നൽകിയത്.
അതേസമയം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.ട്ടം റിപ്പോർട്ട് ഇന്ന് കൈമാറും.
0 تعليقات