കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് അനധികൃതമായി റേഷനരി പിടികൂടുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. പിടിച്ചെടുത്ത അരി പൊതുവിതരണത്തിനുള്ള കുത്തരിയുമായി സാമ്യമുള്ളതാണെന്ന് താലൂക്ക് സപ്ലെ ഓഫീസറും, റേഷനിങ് ഇൻസ്പക്ടർമാരും സ്ഥിരീകരിച്ചു.
അരിച്ചാക്കുകൾ കയറ്റിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ അരിച്ചാക്കുകൾ സപ്ലെകോ ഗോഡൗണിലേക്ക് മാറ്റി. കളക്ടറുടെ റിപ്പോർട്ട് പ്രകാരം തുടർനടപടികൾ കൈക്കൊള്ളും.
0 تعليقات