banner

പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണം; ഹര്‍ജി തള്ളി സുപ്രീംകോടതി

പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുകവലിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി മുന്‍പാകെ എത്തിയത്. പ്രായപരിധി 18 ല്‍ നിന്നും 21 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. 

നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ പുകവലിക്കുന്നതും, ഇവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും രാജ്യത്ത് ശിക്ഷാര്‍ഹമാണ്.

അഭിഭാഷകരായ ശുഭം അശ്വസി, സപ്ത റിഷി മിശ്ര എന്നിവര്‍ മുഖാന്തിരമായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. പുകവലിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ബന്ധപ്പെട്ട വൃത്തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതിന് പുറമേ വ്യാപാര സ്ഥലങ്ങളില്‍ പുകവലിയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് എസ്‌കെ കൗളും സുദാന്‍ശു ദുലിയയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതി ഹര്‍ജി തള്ളിയത്. പബ്ലിസിറ്റിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി നല്ല കേസുകളുമായി വരൂ എന്നായിരുന്നു കോടതി പറഞ്ഞത്.

Post a Comment

0 Comments