banner

കഞ്ഞിവെള്ളത്തിൽ നിന്ന് മറ്റൊരു ലായനി തയ്യാറാക്കി വിദ്യാർത്ഥി; അധ്യാപകരറിഞ്ഞപ്പോൾ കുട്ടി മുങ്ങി

കഞ്ഞിവെള്ളത്തിൽ നിന്ന് മറ്റൊരു ലായനി തയ്യാറാക്കി സ്കൂളിലെത്തിച്ച് വിദ്യാർത്ഥി. ഇടുക്കി നെടുംങ്കണ്ടത്തെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെത്തിച്ച ലായനിയിൽ ലഹരിയുണ്ടെന്നാണ് അധികൃത ഭാഷ്യം. എന്നാൽ ഇത് പ്രസ്താവിക്കാൻ തെളിവുകളുമില്ല. കള്ളാണെന്ന് ചിലർ എഴുതുകയും ചെയ്തു.

സംഭവം ഇങ്ങനെ....
കഞ്ഞിവെള്ളത്തിൽ നിന്ന് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു ലായനി കുപ്പിയിലാക്കി, അതുമായാണ് വിദ്യാർത്ഥി കഴിഞ്ഞ ദിവസം സ്കൂളിലെത്തിയത്. കുപ്പിയിൽ ഗ്യാസ് നിറഞ്ഞ് കുപ്പി പൊട്ടിയതോടെ ക്ലാസിൽ ദുർഗന്ധം വമിച്ചു. തുടർന്നാണ് വിദ്യാർത്ഥി തയ്യാറാക്കിയ കഞ്ഞിവെള്ള ലായനി കഥ സ്കൂളിൽ പാട്ടായത്. 

വിവരം അധ്യാപകരറിഞ്ഞപ്പോൾ വിദ്യാർത്ഥി നേരെ വീട്ടിലേക്ക് മുങ്ങി. സഹപാഠികളിൽ നിന്ന് വിവരം ശേഖരിച്ച അധ്യാപകർ കുട്ടിയെ കാണാതായതിൽ പരിഭ്രാന്തിയിലായി. പിന്നാലെ അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്നാണ് വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകാനുള്ള തീരുമാനമെടുത്തത്.എക്സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ്.

ഇതാദ്യമായല്ല വിദ്യാർത്ഥി സ്വയം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. മുൻപും വീടിന്റെ തട്ടിൻപുറത്തുവെച്ച് ലഹരി ലായനികൾ കുട്ടി നിർമ്മിച്ചതായി വീട്ടുകാർ അദ്ധ്യാപകരോട് പറഞ്ഞിട്ടുള്ളതായാണ് വിവരം. അന്ന് ഈ ലായനി സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിൻപുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.

Post a Comment

0 Comments