banner

ശബ്ദരേഖയും ഇനി സ്റ്റാറ്റസാക്കാം; വാട്ട്സ്ആപ്പിൽ വരാനിരിക്കുന്നത് വലിയ മാറ്റം

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പുതിയ അപ്‌ഡേറ്റോടെ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ശബ്ദസന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള അപ്‌ഡേറ്റാണ് ഉടന്‍ വരാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകളും വിഡിയോകളും ടെക്‌സറ്റുകളുമാണ് സ്റ്റാറ്റസിടാന്‍ സാധിക്കുക.

ദ്യശ്യങ്ങളും ചിത്രങ്ങളും സ്റ്റാറ്റസ് ഇടുന്നതിന് സമാനമായിട്ടായിരിക്കുക  വോയ്‌സ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഇടാനാകുക. ഉപയോക്താക്കൾക്ക് വോയ്‌സ് നോട്ടുകൾ അയയ്‌ക്കുന്നതുപോലെ, ദ്രുത ഓഡിയോ കുറിപ്പ് റെക്കോർഡുചെയ്യാനും അവരുടെ സ്റ്റാറ്റസ് ടാബിൽ പങ്കിടാനും വാട്സാപ്പ് ഉപയോക്താക്കളെ അനുവദിക്കുമെന്നാണ് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തിലൊരു ഫീച്ചർ ഇതിനോടകം ഫേസ്ബുക്കിൽ ലഭ്യമാണ്. 


Post a Comment

0 Comments