banner

പതിമൂന്നു വയസ്സുകാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാൾ തന്നെ പീഡിപ്പിച്ചു എന്നാണ് അന്ന് മൊഴിയെടുക്കാൻ വന്ന പൊലീസിനോട് പെൺകുട്ടി പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് മേഖലയിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നു എന്ന വാർത്തയിൽ ഇക്കാര്യം ഉയർത്തിയതിനെ തുടർന്നാണ് നടപടി.

Post a Comment

0 Comments