1988 ജൂലൈ എട്ടിനാണ് പെരുമൺ ദുരന്തം നടന്നത്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ഉച്ചക്ക് 12.56ന് വ ന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. 105 പേർ മരിക്കുകയും 600 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടകാരണം കണ്ടെത്താൻ രണ്ട് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്ന ങ്കിലും ടൊർണാഡോ ചുഴലിക്കാറ്റ് അടിച്ച താണ് അപകട കാരണമെന്ന റിപ്പോർട്ടിൽ അന്വേഷണം ഒതുങ്ങി. ചുഴലിക്കാറ്റാണ് അപകടമുണ്ടാക്കിയതെന്ന വാദം ദുരന്തത്തിൽ മരണപ്പെട്ട 105 പേരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഇനിയും വിശ്വസിച്ചിട്ടില്ല.
ദുരന്തം നടന്ന ദിവസം പാലത്തിലും സ മീപത്തും പാളത്തിൽ അറ്റകുറ്റപണികൾ നടക്കു കയായിരുന്നെന്നും ഇതിൽ ഏർപ്പെട്ട ജീവനക്കാർ വിശ്രമിക്കാൻ പോയ സമയത്ത് പാളത്തിൽ അറ്റകുറ്റപ്പണികളുടെ സിഗ്നലുകൾ സ്ഥാപിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് അപകടസമയത്ത് നാട്ടുകാർ പറഞ്ഞത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ പലർക്കും അർഹമായ നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.
മുമ്പും ഭയാനകമായ തീവണ്ടി ദുരന്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചെന്നൈയിലേക്കുള്ള മംഗലാപുരം മെയിൽ 1970 ൽ അപകടത്തിൽപ്പെട്ടത് അത്തരത്തിലൊരു സംഭവമാണ്. ഇതിനെല്ലാം ശേഷം 2001ലും സമാന തീവണ്ടി ദുരന്തങ്ങൾ കേരളത്തിൽ സംഭവിച്ചു. പക്ഷെ ചോദ്യചിഹ്നമായി അവശേഷിക്കുന്ന പെരുമൺ തീവണ്ടി ദുരന്തത്തിന് പിന്നിലെ കാരണം പുറത്ത് വരാത്തത് തീർത്തും ദുരൂഹമാണ്.
0 Comments