banner

സമയത്തിന് വിലയില്ല: നടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ നടപടിക്ക് സാധ്യത

കൊച്ചി : നടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ പരാതി. ഷൂട്ടിങ്ങിന് സമയത്ത് എത്തു‌ന്നില്ലെന്നാണ് പരാതി. ഇന്ന് ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിനും താരം സമയത്ത് എത്തുന്നില്ലെന്നും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പർ അച്ചടക്ക നടപടിയെടുക്കാൻ ആലോചിക്കുന്നത്.

അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്നാണ് നിർദേശം. ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുമ്പോൾ താരം ചേമ്പറുമായി ആലോചിക്കണമെന്നും നിർദ്ദേശമുണ്ട്. താരസംഘടനയായ അമ്മയിൽ ശ്രീനാഥ് ഭാസിക്ക് അം​ഗത്വം ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പർ മുൻകൈയെടുക്കുന്നത്.

താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്ത മാസം വീണ്ടും യോഗം ചേരും. ഇന്നത്തെ യോഗത്തിൽ തീരുമാനമാകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് ആദ്യം അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ കൂടി സാന്നിധ്യത്തിൽ വീണ്ടും യോഗം ചേരാനാണ് തീരുമാനം.

إرسال تعليق

0 تعليقات