കളക്ടറുടെ ഉത്തരവ് പ്രകാരം താല്കാലികമായി സഞ്ചാരികൾക്ക് സാമ്പ്രാണി തുരുത്തിലേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് കളക്ടർ അഫ്സാന പർവീൻ ഉത്തരവിട്ടത്.
അതേ സമയം, സാമ്പ്രാണിക്കോടിയിൽ ബോട്ട് മറിഞ്ഞ് പ്രാക്കുളം സ്വദേശികളായ ഗ്രേസ് മകൻ അഖിൽ എന്നിവർ അപകടത്തിൽപ്പെട്ടു. ജയരാജിനെയും ഗ്രേസിനെയും സാമ്പ്രാണിക്കോടി ബോട്ട് ക്ലബ് അംഗങ്ങളുടെ പന്ത്രണ്ടോളം ബോട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കരയ്ക്കെത്തിക്കുകയായിരുന്നു. 55 കാരിയായ ഗ്രേസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലുമാണ് ബോട്ട് മറിഞ്ഞതെന്നാണ് വിവരം. സാമ്പ്രാണി തുരുത്തിൽ കച്ചവടം ചെയ്തു വന്ന സേവ്യറിൻ്റെ ഭാര്യയും മകനുമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ വരുന്നതായി കണ്ടതിനാൽ അമ്മയും മകനും തിരികെ വീട്ടിലേക്ക് വരുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
സാമ്പ്രാണിക്കോടി ബോട്ട് ക്ലബ് അംഗങ്ങൾ സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കാനായത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിന് മുന്നേ ഇരുവരേയും കരയ്ക്കെത്തിക്കാൻ ഇവർക്കായി.
0 Comments