banner

കൊല്ലത്ത് ബസിന് മുകളിൽ മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം


കൊല്ലം : നീണ്ടകരയിൽ സർവ്വീസ് നടത്തിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം കടപുഴകി വീണ് അപകടം. ഒഴിവായത് വൻ ദുരന്തം. നീണ്ടകര, വേട്ടുതറ, ജോയിന്റ് ജംങ്ഷനിൽ നിന്ന മാവാണ് ബസിന് മുകളിലേയ്ക്ക് മറിഞ്ഞത്.

ചവറ - ഇളംബള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഞ്ചൂസ് ബസിന് മുകളിലേയ്ക്കാണ് മരം പിഴുത് വീണത്.
ജംങ്ഷനിലെ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ശക്തികുളങ്ങര പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Content Highlights: An accident occurred when a tree fell on the bus which was running the service. 

Post a Comment

0 Comments