banner

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. വയനാട് ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടതായി സൂചനകൾ ലഭിച്ചതോടെ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് വിവരം. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം കണ്ടെത്തുവാൻ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات