banner

trying-to-repair-mm-money-is-like-watering-an-electric-post എം എം മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെ: കെ സുരേന്ദ്രൻ



കെ കെ രമയ്‌ക്കെതിരെ സംസ്ഥാന നിയമസഭയിൽ എം എം മണി നടത്തിയത് അരുതാത്ത പരാമര്‍ശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹത്തെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തികച്ചും മാലിന്യജല്‍പനങ്ങളാണ് എം എം മണി ദിവസവും നടത്തിവരുന്നത്. കെ കെ രമയ്‌ക്കെതിരെ എം എം മണി നടത്തിയ പ്രസ്താവന നിലവാരം കുറഞ്ഞതായിപ്പോയെന്നും അനീതിയാണെന്നും പ്രസ്താവന പിന്‍വലിച്ച് മണി മാപ്പുപറയുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെറ്റ് ചെയ്താല്‍ അതിൽ ഖേദം പ്രകടിപ്പിക്കുന്നതിന് മനസാക്ഷി ഇല്ലാത്ത ആളുകളിൽ ഒരാളല്ലേ എം എം മണിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം, രമക്കെതിരായ പരാമര്‍ശത്തില്‍ തനിക്ക് ഖേദമില്ലെന്നാണ് എം എം മണി വിഷയത്തിൽ പ്രതികരിച്ചിരുന്നത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات