banner

കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കൊല്ലം : ശക്തികുളങ്ങരയിൽ ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാർ യാത്രികരാർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായാണ് പ്രാഥമിക വിവരം.

ഞയറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംഭത്തിൽ ശക്തികുളങ്ങര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات