തൃശ്ശൂര്‍ : ജെൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഇടയിൽ മറകെട്ടി ക്ലാസ് എടുത്ത സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ശക്തമായി ഉയരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്‍റെ നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തിൽ ധാർമ്മികമായ തെറ്റില്ലെന്ന് സംഘാടകർ പറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.
ജൂലൈ ആറിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മുജാഹിദ് വിസ്ദം ഗ്രൂപ്പിന്‍റെ തന്നെ വിദ്യാർത്ഥി സംഘടന നേതാക്കളും, അണ്‍മാസ്കിംഗ് എത്തീയിസം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളുമായ ഡോക്ടർ അബ്ദുല്ല ബാസില്‍, സുഹൈല്‍ റഷീദ് എന്നിവരാണ് ക്ലാസ് നടത്തിയത്.
0 Comments