banner

അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ; സ്കൂള്‍ വകകൾ കത്തിച്ചു



കല്ലാക്കുറിച്ചി : തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ സ്‌കൂളിന് മുന്നില്‍ രണ്ട് അധ്യാപകരുടെ പീഡനം ആരോപിച്ച് പെണ്‍കുട്ടി  ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാര്‍ ഒരു ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും അതേസ്‌കൂള്‍ വസ്തുക്കള്‍ കത്തിക്കുയും ചെയ്തു. വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു.
അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്

 ജൂലായ് 13-ന്  സ്‌കൂള്‍ ഗ്രൗണ്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ്  സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും് പോലീസിനെ വിളിക്കുകയും ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെയും നടപടിയെടുക്കാത്തതിനെതിരെയാണ് പ്രതിഷേധം. അധ്യാപകരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും മാനേജ്മെന്റ് നടപടിയൊന്നും എടുത്തിരുന്നില്ല. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. പ്രതിഷേധക്കാര്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ വസ്തുക്കള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നടപടി ആവശ്യപ്പെട്ട് കുറച്ചുനാളായി പ്രതിഷേധത്തിലായിരുന്നു. അക്രമികള്‍ക്കും സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കും എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് പരിക്കേറ്റതായാണ് സ്‌കൂള്‍ അധികൃതരാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍ പിന്നീട് അവളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
രക്തസ്രാവം മൂലവും ഷോക്കേറ്റുമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളുടെ കാരണത്തെക്കുറിച്ച് ചോദിക്കുന്ന മാതാപിതാക്കള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments