banner

അധ്യാപക നിയമന അഴിമതി കേസ്; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി



പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മന്ത്രിയെ വകുപ്പുകളുടെ ചുമതലകളില്‍ നിന്ന് ജൂലൈ 28 മുതല്‍ ഒഴിവാക്കിയതായി പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്. അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്.

തുടര്‍ച്ചയായി 23 മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ഥ ചാറ്റര്‍ജി.  അധ്യാപകനിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട പണമാണ് ഇതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥരുടെ നിഗമനം. കൂടാതെ സ്ഥലം മാറ്റത്തിനും, കോളേജുകള്‍ക്ക് പ്രശസ്തി ലഭിക്കാന്‍ സഹായിച്ചതിനും ലഭിച്ച പണമാണ് ഇതെന്ന് മന്ത്രിയുടെ അനുയായി ആയ അര്‍പ്പിത മുഖര്‍ജി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments