അഞ്ചാലുംമൂട് : സാമ്പ്രാണിക്കോടി - കാവനാട് ഫെറി ബോട്ട് സർവ്വീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവർത്തകർ ജലഗതാഗത വകുപ്പിൻ്റെ പേഴുംതുരുത്തിലേക്ക് സർവ്വീസ് നടത്തിയ ബോട്ട് പിടിച്ചുകെട്ടി. തൃക്കരുവ - കാഞ്ഞാവെളി ലോക്കൽ കമ്മിറ്റികളുടെ സംയുതാഭിമുഖ്യത്തിലാണ് പ്രതിഷേധം നടത്തിയത്.
തുടർന്ന് അഞ്ചാലുംമൂട് പൊലീസിൻ്റെ സാന്നിധ്യത്തിൽ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അടുത്ത ദിവസം മുതൽ ഫെറി ബോട്ട് സർവ്വീസ് പുനരാരംഭിക്കും എന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഉറപ്പ് പാലിക്കാൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെങ്കിൽ ജലഗതാഗത വകുപ്പിൻ്റെ കൊല്ലം ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സി.പി.ഐ.എം മുന്നറിയിപ്പ് നൽകി. സി.പി.ഐ.എം കാഞ്ഞാവെളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു ജോസഫ്, പാർട്ടി ഏരിയാ കമ്മിറ്റി അംഗം ആർ.രതിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബ്ലോക്ക്മെമ്പർ അനിൽ കുമാർ, പയസ് ലുക്കോസ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
0 Comments