banner

കുറ്റാരോപിതൻ്റെ ഫോട്ടോ പൊലീസ് തങ്ങളുടെ പേജുകൾ വഴി പ്രചരിപ്പിക്കുന്നത് എന്തിന്?; മുഖ്യമന്ത്രിക്ക് പരാതി നൽകി സുനിൽ ജോർജ്ജ്

* (ഇടത്) സുനിൽ ജോർജ്ജ്, മുഖ്യമന്ത്രി പിണറായി വിജയൻ (വലത് )

പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കുറ്റാരോപിതരുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങൾ വഴി പൊലീസ് പങ്ക് വെയ്ക്കുന്നതിനെതിരെ പരാതി നൽകി ആം ആദ്മി പാർട്ടി മുൻ സോഷ്യൽ മീഡിയ കൺവീനർ സുനിൽ ജോർജ്ജ്. ഇത്തരത്തിലുള്ള പ്രവണത കേരള പോലീസ് ചട്ടത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കോട്ടയം ഉൾപ്പെടെ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലെ പൊലീസ് മീഡിയ സെല്ലുകൾ വഴി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കുറ്റാരോപിതരുടെ ഫോട്ടോ പോലീസ് സാമൂഹ്യ മാധ്യമങ്ങൾ വഴി  പങ്ക് വെയ്ക്കുന്നത് പതിവായിരുന്നു. 

തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട സുനിൽ ജോർജ്ജ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം പരാതി സമർപ്പിക്കുകയായിരുന്നു. ഇ-മെയിൽ മുഖാന്തരം മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർ നടപടിക്കായി സംസ്ഥാന പോലീസ് മേധാവിക്ക് നൽകപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി സുനിൽ ജോർജ്ജ് അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.

 * പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന രീതി

പ്രതി ചേർക്കപ്പെട്ട വ്യക്തകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കേരള പോലീസ് ചട്ടത്തിൽ പ്രത്യക പരാമർശമുണ്ട്. മാത്രമല്ല ഭരണ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പുഴുക്കുത്തുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വ്യക്തിയെ പ്രതിയായി ആരോപിക്കുവാൻ വളരെ എളുപ്പമാണ് എന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. 
ഇത്തരം സാഹചര്യത്തിൽ നിയമം നടപ്പാക്കേണ്ട കേരള പോലീസ് തന്നെ ഗുരുതരമായ ഒരു വീഴ്ച്ച സമൂഹത്തിന് മുന്നിൽ കാണിച്ച് നൽകുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. - സുനിൽ ജോർജ്ജ് പരാതിയിൽ പറയുന്നു.

സുനിൽ ജോർജ്ജ് നൽകിയ പരാതിയുടെ പൂർണ്ണരൂപം താഴെ

Kottayam District Police എന്ന പേജിലെ പോസ്റ്റുകൾ ശ്രദ്ധിച്ചപ്പോൾ കോട്ടയം ഭാഗത്ത് കേസുകളിൽ ഉൾപെട്ട് അറസ്റ്റ് ചെയ്യുന്നവരെ ഫോട്ടോയെടുത്ത് പോലീസിനെ പ്രമോട്ട് ചെയ്യുന്ന തരത്തിൽ പേജിൽ പോസ്റ്റ് ചെയ്തത് കാണാൻ കഴിഞ്ഞിട്ടുണ്ട്. 

പോസ്റ്റ് ലിങ്കുകൾ : 


 പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരൻ എന്ന് പ്രഥമ ദൃഷ്ടിയിൽ തോന്നുന്നവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമ്പോൾ പ്രതി പട്ടികയിൽ ഉൾപെടുന്നവരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിൽ പരസ്യപ്പെടുത്താൻ നിയമം അനുവാദം നൽകുന്നുണ്ടോ ?

എൻ്റെ പരിമിതമായ അറിവിൽ " കോടതിയിൽ പ്രതി കുറ്റം ചെയ്തു എന്ന്
വിധി വരുന്നതു വരെ കുറ്റാരോപിതൻ മാത്രമല്ലേ ?
അതിനു മുൻപേ കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമം അനുവദിക്കുന്നതാണോ ?

ഭരണ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പുഴുക്കുത്തുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വ്യക്തിയെ പ്രതിയായി ആരോപിക്കുവാൻ വളരെ എളുപ്പമാണ് എന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. 
ഇത്തരം സാഹചര്യത്തിൽ നിയമം നടപ്പാക്കേണ്ട കേരള പോലീസ് തന്നെ ഗുരുതരമായ ഒരു വീഴ്ച്ച സമൂഹത്തിന് മുന്നിൽ കാണിച്ച് നൽകുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

Post a Comment

0 Comments