banner

'വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കൂ'; അഞ്ചാലുംമൂട്ടിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ധർണ്ണ നടത്തി

അഞ്ചാലുംമൂട് : വർദ്ധിപ്പിച്ച വൈദ്യൂതി നിരക്ക് പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം അഞ്ചാലുംമൂട്ടിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ധർണ്ണ നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കുഴിയം ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ എം.പിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ഭരണാധികാരികളെ ജനം കയ്യേറ്റം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് എൻ. പീതാംബരക്കുറുപ്പ് പറഞ്ഞു. ധൂർത്തും അഴിമതിയും കാരണം കേരളം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും എ.കെ.ജി സെൻ്ററിൽ പടക്കമെറിഞ്ഞവരെപ്പോലും പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

കോയിവിള രാമചന്ദ്രൻ, എംഎ റഷീദ്, പെരിനാട് തുളസി, ഓമനക്കുട്ടൻ പിള്ള, കുരീപ്പുഴ അജിത്ത്, സരസ്വതി രാമചന്ദ്രൻ, സുവർണകുമാരി, ഗീതശിവൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. അഞ്ചാലുംമൂട്ടിൽ നിന്ന് ആരംഭിച്ച മാർച്ചിന്  കുരീപ്പുഴ ജോർജ്, എം.ആർ മോഹനൻപിള്ള, കരുണാകരൻ പിള്ള, സുകുമാരപിള്ള, കാരിക്കോട് അനിതകുമാരി, ചാത്തിനാംകുളം സൈനുലാബ്ദീൻ, രേവമ്മ, ബാലചന്ദ്രൻ പിള്ള, സി. ഗോപകുമാർ, സുന്ദരേശൻ, ഗോപൻ, അഷ്ടമുടി ആസാദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments