banner

പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമം: യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി



പ്രണയം നിരസിച്ചതിന്റെ വിരോധത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. കുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ തള്ളിയിട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷി (22)നെ പോലീസ് അറസ്റ്റുചെയ്തു.രാവിലെ വീട്ടിൽ നിന്ന് ബാഗിൽ കത്തിയുമായി ഇയാൾ ആനമങ്ങാട് എത്തിയ ഇയാള്‍ ട്യൂഷൻ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. കുത്താനായുന്നത് കണ്ട് കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ച്ചയിൽ കത്തി തെറിച്ചുപോയി. പിന്നീട്, പെൺകുട്ടി ബഹളം വച്ച് ആളുകളെ കൂട്ടി. ആളുകൾ എത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വാഹനത്തിൽ തട്ടി വീണ് കൈക്ക് പരിക്കേറ്റു. തുടർന്ന്, പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക ശ്രമത്തിനുള്ള വകുപ്പും പോക്സോ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിൽ എ.എസ്.ഐ കെ.ജെ ബൈജു, സീനിയർ സി.പി.ഒ രമണി, സി.പി.ഒ ഷജീർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments