banner

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം



തൃശൂര്‍ : നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂര്‍ ജില്ലയിലെ തളിക്കുളത്താണ് സംഭവം. പഴഞ്ഞി അരുവായ് സനു സി ജെയിംസ് ആണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ബാങ്കിന് സമീപമാണ് അപകടം. റോഡിലെ കുഴിയില്‍ വെള്ള നിറഞ്ഞു കിടന്നിരുന്നു. കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സനു ഓട്ടോറിക്ഷയില്‍ ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments