banner

സാമ്പ്രാണി കോടി - കൊല്ലം ഫെറി ബോട്ട് സർവീസ് നിലച്ച സംഭവം; ജലഗതാഗത വകുപ്പ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം

കൊല്ലം : മത്സ്യതൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും കോടിയിൽ നിന്നും കുരീപ്പുഴ, കാവനാട് എന്നിവിടങ്ങളിൽ എത്തിപ്പെടാൻ ഏറെ പ്രയോജനകരമായിരുന്ന സാംമ്പ്രാണിക്കോടി കൊല്ലം ഫെറി ബോട്ട് സർവീസ് നിറുത്തലാക്കിയതിൽ പ്രതിഷേധിച്ചു കൊല്ലം ജലഗതാകത ഓഫീസ് സി പി ഐ എം ൻ്റെ നേത്യത്വത്തിൽ സാമ്പ്രാണിക്കോടി നിവാസികളും ബോട്ടുയാത്ര ആശ്രയിക്കുന്നവരും ഉപരോധിച്ചു.

ദിവസവും 52 തവണ യാത്ര നടത്തിക്കൊണ്ടിരുന്ന ബോട്ട് സർവ്വീസ് ഒരു കാരണവും കൂടാതെ ആണ് നിറുത്തലാക്കിയത്.ചില ഉദ്യോഗസ്ഥരുടെ ഇടപെടിലിൻ്റെ ഭാഗമായി ഈസർവ്വീസ് കൊല്ലത്ത് നിന്നും കുരീപ്പുഴ പ്ലാവറക്കാവ് കടവിൽ മാത്രമായി യാത്ര നടത്തുകയാണ്. മുകേഷ് എംൽഎയുടെ ഓഫീസിൽ നിന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാട് ആണ് ഉദ്യോഗസ്ഥർ എടുക്കുന്നത്.

പരാതിയുമായി ഓഫീസിൽ എത്തിയാൽ സ്റ്റേഷൻ മാസ്റ്റർ ഇല്ലാത്ത അവസ്ഥയാണ് കൊല്ലം ജലഗതാകത ഓഫീസിൽ ഉള്ളത്. ഓഫീസർ ആലപ്പുഴയിൽ ആണെന്നുള്ള മറുപടി ആണു കിട്ടുന്നത്. ഉപരോധ സമരത്തിനു സി പി ഐ എം കാഞ്ഞാവെളി ലോക്കൽ സെക്രട്ടറി ബൈജു ജോസഫ്, പാർട്ടി ഏരിയാ കമ്മറ്റി അംഗം ആർ രതീഷ്, ചിറ്റുമല ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം അനിൽകുമാർ,  ചന്ദ്രശേഖരപിള്ള, സി ബാബു, പയസ് ലൂക്കോസ്, കെ.അനിൽകുമാർ, സജിൻ എന്നിവർ നേത്യത്വം നൽകി

Post a Comment

0 Comments