banner

പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; 21കാരനായ യുവാവ് അറസ്റ്റിൽ

പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. ഇടവ പാറയിൽ മൂടില്ലാവിള സുഗന്ധാലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന എസ്. രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്.
 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതിയാണ് റിമാൻഡ് ചെയ്തത്.

അസഹനീയമായ വയറുവേദനയുമായാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പത്താംക്ലാസുകാരി ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 8-ാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വർക്കല ഡി.വൈ.എസ്‌.പി പി. നിയാസ്, വർക്കല എസ്‌.എച്ച്.ഒ സനോജ്.എസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments