ന്യൂഡല്‍ഹി : മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്.
ഈ വർഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം.
0 Comments