ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിലെ സാധാരണക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
.gif)
സുനിൽ കുമാറാണ് ഭീകരാക്രമണത്തിന് ഇരയായത്. സംഭവത്തിൽ സുനിലിന്റെ സഹോദരൻ പിന്റു കുമാറിന് പരിക്കേറ്റു. രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
മൂന്ന് മാസം മുൻപ് ബുദ്ഗാമിലെ സർക്കാർ ഓഫീസിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടത് സമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ 5000-ലധികം കശ്മീരി പണ്ഡിറ്റ് ജീവനക്കാർ ആക്രമണം ഭയന്ന് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. താഴ്‌വരയിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ജമ്മുവിലേക്ക് സ്ഥലം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
0 Comments