banner

'തൊഴിൽ ദിനങ്ങൾ 20 ദിവസമായി വെട്ടിക്കുറച്ചു'; തൃക്കരുവയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു

അഞ്ചാലുംമൂട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 20 ദിവസമായി വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ നയത്തിനെതിരെ തൃക്കരുവയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന പ്രതിഷേധ ധർണ്ണ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അനിമോൻ ഉദ്ഘാടനം ചെയ്തു.

തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ അനീഷ് അഷ്ടമുടി, സി.പി.ഐ ലോക്കൽ സെക്രട്ടറി ജി. ഗോപകുമാർ തുടങ്ങിയവരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.

Post a Comment

0 Comments