banner

ടെമ്പോ വാനിടിച്ച് സ്കൂട്ടർ യാത്രികനായ 26കാരന് ദാരുണാന്ത്യം

ആലപ്പുഴ : ദേശീയപാതയിൽ ചേർത്തല മതിലകം ആശുപത്രിക്ക് സമീപം ടെമ്പോ വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. 

ksfe prakkulam

കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് നടേപറമ്പ് ജോയിയുടെ മകൻ ജോയൽ (26) ആണ് മരിച്ചത്.

സുഹൃത്ത് അശ്വിനുമായി മാരാരിക്കുളത്ത് പോയി മടങ്ങുംവഴി തിങ്കളാഴ്ച പുലർച്ചെയായിരുന്നു  അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സ്കൂട്ടർ പൂർണമായും തകർന്നു. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സോണിയാണു ജോയലിന്റെ മാതാവ്.

إرسال تعليق

0 تعليقات