ന്യൂഡൽഹി : മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിലെ വിരാറിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ ട്രാഫിക് പോലീസ് പിടികൂടിയത്. പാകിസ്താൻ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ 26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് മെസേജ് വന്നത്. മുംബൈ പോലീസിന്റെ നമ്പറിലേക്ക് പാക്‌സിതാനി നമ്പറിൽ നിന്നാണ് സന്ദേശമെത്തിയത്. ഇതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലായിരുന്നു.
ആറ് പേർ ചേർന്ന് രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഭീകരാക്രമണ ഭീഷണി നിസ്സാരമായി കാണുന്നില്ലെന്ന് പറഞ്ഞ മുംബൈ പോലീസ് കമ്മീഷണർ സുരക്ഷയുടെ ഭാഗമായി ‘ഓപ്പറേഷൻ സാഗർ കവച്’ ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. പൊതു ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാതെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിലായത്. പാക് ഭീകരനാണോ ഇത് എന്നും പോലീസ് സംശയിക്കുന്നു.
0 Comments