banner

ട്രെയിനിൽ മയക്കുമരുന്ന് നൽകി കവർച്ച നടത്തുന്ന രണ്ടാമനും പൊലീസ് പിടിയിൽ



ഈ മാസം കൊച്ചുവേളിയിലും തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിനുകളിലെ ജനറൽ കോച്ചുകളിലെ സഹയാത്രികർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നല്കി പണവും മറ്റു സാധനങ്ങളും അപഹരിച്ച ബീഹാർ ബത്തിയ ജില്ലയിലെ 3 അംഗ സംഘത്തിലെ രണ്ടാമനേയും (ചുമ്പൻ കുമാർ) അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ശത്രുധൻ കുമാറിനെ ഈ മാസം 17-ാം തീയതി ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ksfe prakkulam

അന്യസംസ്ഥാന യാത്രികരായ തൊഴിലാളികളെ മാത്രമെ ഇവർ ഉന്നം വക്കാറുള്ളു.. സഹയാത്രികരുമായി വേഗം ചങ്ങാത്തം സ്ഥാപിച്ച് സംശയം വരാതെ കൈയിൽ മുൻകരുതിയ ഉറക്കഗുളികമരുന്ന് കലർത്തിയ ക്രീം ബിസ്കറ്റുകൾ കഴിപ്പിച്ച് അവരെ കൊള്ളയടിച്ച് ഏറ്റവും അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങിപ്പോവുകയാണ് ഇവരുടെ പതിവ്.

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി,ആലപ്പുഴ, യശ്വവന്ത്പൂർ, ലുധിയാന മുതലായ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ജനറൽ കോച്ചുകളിൽ കയറി യാത്ര ചെയ്ത് സമാനമായ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു. ടിയാന് ബിഹാറിൽ ബാങ്ക് കൊള്ള, വധശ്രമം മുതലായ അനേക കേസ്സുകളിലെ പ്രധനകണ്ണിയും അനേക പ്രാവശ്യം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.ഈ കേസ്സുകളുടെ മുഖ്യ സൂത്രധാരകനും ബീഹാർ മച്ചർഗാവ് സ്വദേശിയുമായ സാഹിബ് ഷാ-ക്കുവേണ്ടിയുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഗവ :റെയിൽവേ പോലീസും ആർ പി എഫ് തിരുവനന്തപുരം ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് പ്രതികൾ പിടിയിലായത്.. തിരുവനന്തപുരം റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ആർ പി എഫ് ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ T.R. അനീഷ്, സബ് ഇൻസ്പെക്ടർ ബിജുകുമാർ, ക്രൈം ഇൻെറലിജൻസ് അസി.സബ് ഇൻസ്പെക്ടർമാരായ ഫിലിപ് ജോൺ, ജയകുമാർ, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

Post a Comment

0 Comments