banner

അൽഖ്വയ്ദ ബന്ധം; മുപ്പത്തിനാലോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു

അസമില്‍ ഭീകരവാദ സംഘടനായ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള 34 ലധികം പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് പുതിയ ചില ഗ്രൂപ്പുകള്‍ വളര്‍ന്നുവരുന്നുണ്ടെന്നും യുവാക്കളെ മുതലെടുത്ത് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു. ഇത്തരം ഗൂഢാലോചനകള്‍ വിജയിക്കാന്‍ അസം പോലീസ് അനുവദിക്കില്ല. ചില സൈനിക പരിശീലന ക്യാമ്പുകള്‍ ബംഗ്ലാദേശികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Post a Comment

0 Comments