രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.01 നാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎസ് പ്രകാരം ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ്. ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം രണ്ട് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലും ഭൂചലനം ഉണ്ടായി. ലഖിംപൂരിന് സമീപമുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പു?ല?ര്‍?ച്ചെ 1.12നാ?ണ് ഭൂചലനം അനുഭവപ്പെട്ടത്.
0 Comments