banner

കൊല്ലത്ത് അടിവസ്ത്രത്തിൽ എം.ഡി.എം.എയുമായി 21കാരൻ അറസ്റ്റിൽ

കൊല്ലം : ലഹരി മരുന്നായ എം.ഡി.എം.എയുമായി  21കാരൻ ഇരവിപുരത്ത് അറസ്റ്റിലായി. മുണ്ടയ്ക്കൽ തെക്കേവിള ഫ്‌ളാറ്റ് 41/628 ൽ വാടകയ്ക്ക് താമസിക്കുന്ന തട്ടാമല തേജസ് നഗറിൽ ഉമർ മുക്താർ (21) ആണ് ഇരവിപുരം പോലീസിൻ്റെ പിടിയിലായത്.

ശനിയാഴ്ചയാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 18 ചെറിയ പൊതികളിലെ എം.ഡി.എം.എയുമായി ഉമർ മുക്താർ പോലീസ് പിടിയിലായത്. യുവാവിനെ പോലീസ് സംഘം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 11.45 ഓടെ ഇരവിപുരം പൊലീസ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസിന് സമീപം സംശായാസ്പദമായി കണ്ട ഉമർ മുക്താറിനെ പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 18 ചെറിയ പോളിത്തീൻ കവറുകളിലായി സൂക്ഷിച്ചിരുന്ന 6.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നഗരത്തിലെ യുവതി - യുവാക്കൾക്ക് വിതരണത്തിന് എത്തിച്ചതാണെന്ന് ഉമർ പൊലീസിനോട് സമ്മതിച്ചു.

കൊല്ലം എസിപി അഭിലാഷ്‌ എ എന്നിവരുടെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ അജിത്‌ കുമാര്‍, എസ്‌.ഐമാരായ ആര്‍. ജയകുമാര്‍, രാജേഷ്‌, അരുണ്‍ഷാ, ജയേഷ്‌, എഎസ്‌ഐ സിദ്ദിക്ക്‌, ഡാന്‍സാഫ്‌ അംഗങ്ങളായ എ.എസ്‌.ഐ ബൈജു ജെറോം, എസ്‌.സി.പി.ഒ മാരായ സജു, മനു, സീനു, രിപു, രതീഷ്‌, സിപിഒ മാരായ പ്രേംകുമാര്‍, ലിനു ലാലന്‍, എന്നിവരടങ്ങിയ സംഘമാണ്‌ ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ നിന്നും പ്രതിയെ പിടികൂടിയത്‌. 

Post a Comment

0 Comments