banner

14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് അധ്യാപക സംഘടനാ നേതാവിനെതിരെ കേസ്

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യാപക സംഘടനാ നേതാവിനെതിരെ പോക്സോ കേസ്. 

കെ.പി.എസ്.ടി.എ ഇടുക്കി ജില്ലാ സെക്രട്ടറി ഷെല്ലി ജോർജിനെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, പെൺകുട്ടിയെ ഇയാൾ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു അധ്യാപകനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുകയാണ് സ്കൂൾ അധികൃതരും. എരുമേലി സ്കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ സമാന കേസിൽ പ്രതിയായിരുന്നു.

Post a Comment

0 Comments