ഔഷധഗുണം മനസ്സിലാക്കി കിലോയ്ക്ക് 1500 രൂപ വരെ എത്തിയ സമയം ഉണ്ടായിരുന്നു. കാന്താരി മുളകിന് തനതു ഗുണങ്ങള്‍ നല്‍കുന്ന കാപ്സിസിന്‍ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ കാപ്സിസിന്‍ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ ആയ എല്‍.ഡി.എലും ട്രൈഗ്ലിസറൈഡും എച്ച്.ഡി.എല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാല്‍ സമ്പുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതില്‍ അടങ്ങിയിട്ടുണ്ട്.
ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും. പല്ലുവേദനയ്ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ തടയാനും മിതമായ തോതില്‍ കാന്താരി മുളക് ഉപയോഗിക്കാം.
ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, അമിതമായ ഉപയോഗം ത്വക്കില്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടെന്നുള്ള അമിത വിയര്‍പ്പ്, കണ്ണുനിറഞ്ഞ് ഒഴുകല്‍, മൂക്കൊലിപ്പ്, വായില്‍ പുകച്ചില്‍ എന്നിവയ്ക്കും വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും.
കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അള്‍സര്‍ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ കാന്താരിമുളക് ഉപയോഗിക്കുന്നത് നന്നല്ല.
0 Comments